നളിനിയമ്മയുടെയും വിദ്യാസാഗറിന്‍റെയും സംസ്കാരം ചേരാനല്ലൂരിലെ കുടുംബവീട്ടിലായിരിക്കും നടക്കുക, ജയശ്രീയുടെ മൃതദേഹം ഭർത്തൃവീട്ടിലായിരിക്കും സംസ്കരിക്കുക.
കൊച്ചി: ദില്ലി കരോൾബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മൂന്ന് മലയാളികളുടെയും മൃതദേഹം കൊച്ചിയിലെത്തിച്ചു.
ചേരാനെല്ലൂര്‍ സ്വദേശികളായ നളിനിയമ്മ, മക്കളായ വിദ്യാസാഗർ, ജയശ്രീ എന്നിവരുടെ മൃതദേഹം രാവിലെ 5 മണിയോടെ എയർ ഇന്ത്യ വിമാനത്തിലാണ് കൊച്ചിയിലെത്തിച്ചത്.
നളിനിയമ്മയുടെയും വിദ്യാസാഗറിന്‍റെയും സംസ്കാരം ചേരാനല്ലൂരിലെ കുടുംബവീട്ടിലായിരിക്കും നടക്കുക, ജയശ്രീയുടെ മൃതദേഹം ഭർത്തൃവീട്ടിലായിരിക്കും സംസ്കരിക്കുക. ഇവരുടെ കൂടെയുണ്ടായിരുന്ന ബാക്കി കുടുംബാംഗങ്ങൾ രാവിലെ പതിനൊന്ന് മണിയോടെ വിമാനമാർഗം കൊച്ചിയിലെത്തും.