ദില്ലി: ദില്ലി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ ശരിവെച്ച വിധിക്കെതിരെ പ്രതികള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

അക്ഷയ് കുമാര്‍ സിങ്, വിനയ് ശര്‍മ, പവന്‍കുമാര്‍, മുകേഷ് എന്നി പ്രതികളാണ് വധശിക്ഷ വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ബസിനുളളില്‍ പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയായി രണ്ടാഴ്ചയ്ക്കുശേഷം മരിച്ചത്. 2013 സെപ്റ്റംബര്‍ 11നാണ് ആറു പ്രതികളില്‍ നാലുപേര്‍ക്കു വധശിക്ഷ വിധിച്ചത്. പുനഃപരിശോധന ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ ഒരു മണിക്കൂറോളം കോടതി വാദം കേള്‍ക്കും.