ഹി​ന്ദു വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി; പ്രണബ് മുഖര്‍ജിയോട് ദില്ലി ഹൈക്കോടതി വിശദീകരണം തേടി

First Published 7, Apr 2018, 10:53 AM IST
Delhi HC Judge Hearing Plea Against Pranab Mukherjee hurt Hindu sentiments on his book
Highlights
  • ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപണം

ദില്ലി: ഹി​ന്ദു വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി പു​സ്ത​ക​മെ​ഴു​തി​യെ​ന്ന പ​രാ​തി​യി​ൽ മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യോ​ട് ദില്ലി ഹൈക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി. പ്ര​ണാ​ബ് മു​ഖ​ർ​ജി​ 2016ല്‍ എഴുതിയ ട​ർ​ബു​ല​ന്‍റ് ഇ​യേ​ഴ്സ് 1980-1996 എ​ന്ന പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് പ​രാ​തി​ക്ക് അ​ടി​സ്ഥാ​നം. പുസ്തകത്തില്‍ ബാബരി മസ്ജിദ് പൊളിച്ച സംഭവത്തെക്കുറിച്ചുള്ള വിവരണത്തില്‍ ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപണം.

യു.​സി. പാ​ണ്ഡേ എ​ന്ന​യാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് പ്ര​ണാ​ബ് മു​ഖ​ർ​ജി​യോ​ട് ദില്ലി ഹൈക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടിയത്. നേ​ര​ത്തെ പു​സ്ത​ക​ത്തി​ൽ നി​ന്നും ചി​ല ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ർ​ജി കീ​ഴ്ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. കേ​സ് കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കാ​നാ​യി ജൂ​ലൈ 30ലേ​ക്ക് മാ​റ്റി.

loader