എങ്ങനെയാണ് ഒരു യുവാവ് പെട്ടന്ന് അപ്രത്യക്ഷനാകുന്നതെന്ന് കോടതി പൊലീസിനോട് ചോദിച്ചു. മകനെ അന്വേഷിച്ച് നജീബിന്റെ അമ്മ അലയുകയാണ്. നജീബിനെ തിരികെ വീട്ടിലെത്തിക്കുന്നതിലാണ് തങ്ങളുടെ പരിഗണനയെന്നും കോടതി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

50 ദിവസം കഴിഞ്ഞിട്ടും കാണാതായ ഒരാളെക്കുറിച്ച് വിവരം ലഭിക്കാത്തത് ജനങ്ങളിൽ അരക്ഷിത ബോധമാണ് സൃഷ്ടിക്കുന്നതെന്നും കോടതി പറഞ്ഞു. നജീബിന്റെ അമ്മ ഫാത്തിമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. എബിവിപി പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ഒക്ടോബർ 5നാണ് നജീബിനെ കാണാതായത്.