ദില്ലി: ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തൂത്തുവാരുന്ന ജയമുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. ദില്ലിയില്‍ തെരഞ്ഞെടുപ്പ് നടന്ന 270 വാര്‍ഡുകളില്‍ 200 എണ്ണവും ബിജെപി നേടുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഇന്ത്യാ ടുഡേ ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രകാരം 202 മുതല്‍ 220 വരെ സീറ്റുകള്‍ ലഭിക്കും.
ആം ആദ്മി പാര്‍ട്ടിക്ക് 23 മുതല്‍ 35 വരെയും കോണ്‍ഗ്രസിന് 19 മുതല്‍ 31 വരെയും സീറ്റുകളാണ് പ്രവചിക്കുന്നത്..സീവോട്ടര്‍ എബിപി എക്‌സിറ്റ് പോള്‍ സര്‍വ്വേ പ്രകാരം ബിജെപിക്ക് 218 സീറ്റുകളാണ് പ്രവചിക്കുന്നത്. എഎപിക്ക് 24 ഉം,കോണ്‍ഗ്രസിന് 22ഉം സീറ്റുകളാണ് പ്രവചനം. ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ കന്നിയങ്കത്തില്‍ ആപ്പിന് അടി പതറുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. കോണ്‍ഗ്രസിന് തിരിച്ച് വരാനാകില്ലെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.
