വെടിവെച്ച ശേഷം പശുക്കളുമായി പോയ ടെംബോ പ്രതികള്‍ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞു.

ദില്ലി: പശുക്കളെ കടത്തി കൊണ്ട് പോകുന്നത് പിന്തുടര്‍ന്ന പൊലീസിന് നേര്‍ക്ക് രണ്ടംഗ സംഘം വെടിയുതിര്‍ത്തു. ഉത്തര ദില്ലിയില്‍ തിമാര്‍പൂരില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. പശുക്കളെ കടത്തി കൊണ്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടത് പിന്തുടര്‍ന്ന പൊലീസിന്‍റെ പിസിആര്‍ വാഹനത്തിന് നേര്‍ക്ക് പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഡിസിപി നുപൂര്‍ പ്രസാദ് പറഞ്ഞു.

വെടിവെച്ച ശേഷം പശുക്കളുമായി പോയ ടെംബോ പ്രതികള്‍ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞു. പൊലീസുകാര്‍ക്ക് ആര്‍ക്കും പരിക്കേറ്റില്ലെന്നും അവര്‍ അറിയിച്ചു. രാജസ്ഥാന്‍ രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് പശു കടത്ത് നടന്നത്. ഈ വാഹനത്തിന്‍റെ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. രക്ഷിച്ച പശുവിനെ സംരക്ഷണ ശാലയിലേക്ക് മാറ്റിയതായും പൊലീസ് പറഞ്ഞു.