ഒരു ജ്വല്ലറി ഉടമയും ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും സഹായിയുമായാണ് പിടിയിലായത്. കമ്മീഷന്‍ വ്യവസ്ഥയില്‍ പണം മാറി നല്‍കുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറയുന്നു.
വാഹനത്തിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പഴയ 1000, 500 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതോടെ അസാധു നോട്ടുകള്‍ വ്യാപകമായി കടത്തുന്നു. പിടിച്ചെടുത്തത് അനധികൃതമാര്‍ഗത്തിലൂടെ വെളുപ്പിക്കാന്‍ കൊണ്ടുപോയ കള്ളപ്പണമാണെന്ന് പൊലീസ് സംശയിക്കുന്നു.
പിടിയിലായവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായില്ല. ഇവര്‍ക്കു വിവിധ ബാങ്കുകളിലായി നിരവധി അക്കൗണ്ടുകള്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തി. കൈവശമുള്ള തുക പലതവണയായി അക്കൗണ്ടില്‍ നിക്ഷേപിച്ച ശേഷം ഉടമയ്ക്ക് പിന്‍വലിച്ചു നല്‍കുകയാണ് പതിവ്. വിവരം ആദായ നികുതി അധികൃതരെ അറിയിച്ചതായും പണം കൈമാറുമെന്നും പൊലീസ് അറിയിച്ചു.
