Asianet News MalayalamAsianet News Malayalam

കാമുകന്‍റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍; പ്രശസ്ത മോഡല്‍ അറസ്റ്റില്‍

ആറു മാസം മുമ്പ് തന്നെ സുനിതയെ ഏതുവിധേനയും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഏഞ്ചലും മഞ്ജിത്തും ആരംഭിച്ചിരുന്നു. പല ക്വട്ടേഷന്‍ സംഘങ്ങളെയും ഇതിനായി ഏഞ്ചല്‍ കണ്ടു. 18 ലക്ഷം രൂപ ആവശ്യപ്പെട്ട ക്വട്ടേഷന്‍ സംഘവുമായി 10 ലക്ഷത്തിന് ധാരണയായി

delhi teacher murder case investigation on last phase
Author
Delhi, First Published Nov 3, 2018, 1:15 PM IST

ദില്ലി: രാജ്യതലസ്ഥാനത്ത് അധ്യാപിക വെടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ വഴിത്തിരിവ്. കാമുകന്‍റെ ഭാര്യയായ സുനിത (38)യെ കൊല്ലാന്‍ പത്ത് ലക്ഷം രൂപയുടെ ക്വട്ടേഷന്‍ പ്രശസ്ത മോഡല്‍ നല്‍കിയതായി അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച് സ്കൂളിലേക്ക് പോകുന്ന വഴിയാണ് സുനിതയ്ക്ക് വെടിയേറ്റത്.

സുനിതയുടെ ഭര്‍ത്താവ് മഞ്ജിത് (38), സുഹൃത്തുക്കാളയ ഏഞ്ചല്‍ ഗുപ്ത് (ശശി പ്രഭ -26), രാജീവ് എന്നിവരെ അന്വേഷണത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെയാണ് സംഭവങ്ങളിലെ ചുരുളുകള്‍ ഓരോന്നായി അഴിഞ്ഞത്. മഞ്ജിത്തും ഏഞ്ചലും അടുപ്പത്തിലായിരുന്നു.

ഇതേക്കുറിച്ച് വ്യക്തമായതോടെ സുനിത ഈ ബന്ധത്തെ എതിര്‍ത്തു. കൂടാതെ, സുനിതയുടെ സഹോദരന്‍ ഏഞ്ചലിന്‍റെ വീട്ടിലെത്തി മഞ്ജിത്തുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് പറയുകയും ചെയ്തു. കൊലപാതകത്തിലേക്ക് നയിക്കാനുള്ള കാരണങ്ങള്‍ ഇതാണെന്ന് പൊലീസ് പറയുന്നു. ദില്ലിയിലെ പ്രശസ്ത മോഡലാണ് ഏഞ്ചല്‍.

ആറു മാസം മുമ്പ് തന്നെ സുനിതയെ ഏതുവിധേനയും ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഏഞ്ചലും മഞ്ജിത്തും ആരംഭിച്ചിരുന്നു. പല ക്വട്ടേഷന്‍ സംഘങ്ങളെയും ഇതിനായി ഏഞ്ചല്‍ കണ്ടു. 18 ലക്ഷം രൂപ ആവശ്യപ്പെട്ട ക്വട്ടേഷന്‍ സംഘവുമായി 10 ലക്ഷത്തിന് ധാരണയായി.

രണ്ടു തവണകളായി രണ്ടരലക്ഷം രൂപ സംഘത്തിന് നല്‍കുകയും ചെയ്തു. സുനിതയുടെ കാര്യങ്ങള്‍ ക്വട്ടേഷന്‍ സംഘത്തെ അറിയിക്കുകയായിരുന്നു മഞ്ജിത് ചെയ്തത്. ഇയാളുടെ ഡ്രെെവറായ രാജീവ് ക്വട്ടേഷന്‍ സംഘത്തെ സുനിത പോകുന്ന വഴിയിലെത്തിച്ചു.

സ്കൂളിലേക്ക് പോകുന്നതുവഴി സുനിതയെ അജ്ഞാന്‍ വെടിവച്ച് കൊല്ലുകയായിരുന്നു. പതിനാറ് വയസുള്ള മകള്‍ക്കും എട്ടു വയസുകാരനായ മകനുമൊപ്പമാണ് സുനിത താമസിച്ചിരുന്നത്. വെടിവെച്ചയാളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios