ഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് സഹപാഠികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാം വര്‍ഷ ചിത്ര വിദ്യാര്‍ത്ഥിയായ 20 കാരിയെ ഈ മാസം മൂന്നിനാണ് ഫരീദാബാദില്‍ വച്ച് ബലാത്സംഗം ചെയ്തത്.
കോളേജിലെ സാസ്‌കാരിക പരിപാടിക്ക് ശേഷം പ്രതികളിലൊരാളുടെ വീട്ടിലേക്ക് കൊണ്ടുപോയായിരുന്നു ബലാത്സംഗം. പ്രതികള്‍ മദ്യപിച്ചിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഈ മാസം 18നാണ് ലജ്പത് നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
