ദില്ലി: കുട്ടികള്‍ക്കെതിരായ അക്രമങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ദില്ലി വനിതാ കമ്മീഷന്‍. രാജ്യത്ത് കുട്ടികള്‍ക്കെതിരായ അത്രക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ദില്ലി വനിതാ കമ്മീഷന്‍ പുതിയ നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നത്. കുട്ടികള്‍ക്കെതിരായ അക്രമങ്ങളില്‍ കുറ്റക്കാരെ കണ്ടെത്തുന്നവര്‍ക്ക് ആറ് മാസത്തിനകം വധശിക്ഷ നല്‍കണമെന്നാണ് നിര്‍ദേശം.
ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവല്ലിന്റേതാണ് നിര്‍ദേശം. ആറുമാസത്തിനകം വധശിക്ഷയെന്ന നിയമ വന്നാല്‍ ആ ഭയം ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ പിന്തിരിപ്പിക്കുമെന്നും ദില്ലി വനിതാ കമ്മീഷന്‍ വിലയിരുത്തുന്നു. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരില്‍ ഭയം സൃഷ്ടിക്കാന്‍ സാധിച്ചാലേ ഇത്തരം കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാന്‍ സാധിക്കൂവെന്നും സ്വാതി മാലിവെല്‍ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരായ അക്രമങ്ങളില്‍ അവര്‍ നേരിടേണ്ടി വരുന്നത് ക്രൂരപീഡനമാണെന്നും അവര്‍ പറഞ്ഞു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രണ്ട് വര്‍ഷത്തോളമായി ഈ ഈ ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ കണ്ടെന്നും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
