Asianet News MalayalamAsianet News Malayalam

ദില്ലി മൃ​ഗശാലയിലെ പരീക്ഷണം; വെള്ളകടുവ ​ഗർഭിണിയായി‌

  • മൂന്ന് വയസ്സുള്ള നിർഭയ എന്ന വെള്ളകടുവയാണ് ​ഗർഭിണിയായത്.
Delhi zoo experiment  White tiger is pregnant
Author
First Published Jul 19, 2018, 11:58 AM IST

ദില്ലി നാഷണൽ സുവോളജിക്കൽ പാർക്കിലെ വെള്ളകടുവ ​ഗർഭിണിയായി‌. മൂന്ന് വയസ്സുള്ള നിർഭയ എന്ന വെള്ളകടുവയാണ് ​ഗർഭിണിയായത്. അഞ്ച് വയസുള്ള ബംഗാൾ കടുവ കരണുമായി ഇണചേർന്നാണ് ഗർഭിണിയായത്. 27 വർഷത്തിന് ശേഷം ആദ്യമായാണ് ഇവിടെ കടുവ കു‍ഞ്ഞുങ്ങളുണ്ടാകുന്നത്.  വെള്ളകടുവയുടെ കുഞ്ഞുങ്ങൾക്കായി മൃ​ഗശാലയ്ക്കകത്തുള്ളവരെ പോലെ സന്ദർശകരും ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്.

പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയ സജ്ജീകരണമാണ് ഈ അത്ഭുതത്തിന് കാരണമായത്. നിർഭയയെയും കരണിനെയും പരീക്ഷണാടിസ്ഥാനത്തിൽ ഒരു കൂട്ടിനുള്ളിൽ പാർപ്പിച്ചു. ഇരുവരും തമ്മിൽ അടികൂടുകയാണെങ്കിൽ മാറ്റി പാർപ്പിക്കാമെന്നായിരുന്നു കരുത്തിയത്. എന്നാൽ ഏവരേയും അതിശയിപ്പിച്ച് ഇരുവരും ഒന്നിക്കുകയാണുണ്ടായത്. തുടർന്ന് മൃഗശാല ഡയറക്ടർ രേണു സിങ്ങും മറ്റ് അധികൃതരും ചേർന്ന് ഇരുവരുടെയും വിവാഹം കഴിഞ്ഞതായി പ്രഖ്യാപ്പിച്ചു.

Delhi zoo experiment  White tiger is pregnant

മൃഗശാല ഡയറക്ടർ രേണു സിങ്ങാണ് വെള്ളകടുവയുടെ പേര് നിർഭയ എന്ന് പുനഃർനാമകരണം ചെയ്തത്.  രണ്ട് മാസം ഗർഭിണിയായ നിർഭയ ഈ വർഷം ആ​ഗസ്റ്റിൽ പ്രസവിക്കുമെന്ന് കടുവയെ പരിപാലിക്കുന്ന ഡോക്ടർ പറഞ്ഞു. അധികൃതരും മൃ​ഗശാലയിലെ ജോലിക്കാരും അതീവ ശ്രദ്ധയോടെയാണ് കടുവയെ പരിപാലിക്കുന്നത്. കടുവ അതിന്‍റെ കൂട്ടിൽനിന്നും പുറത്ത് കടക്കാത്തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. നമ്പർ 10-ലെ കൂട്ടിലാണ് അവൾ. പുറത്ത് കടന്നാൽ ഏതെങ്കിലും തരത്തിൽ അവൾക്ക് വേദനിക്കുമോ എന്ന് ഭയമുള്ളതുകൊണ്ടാണ് കൂടുതൽ ശ്രദ്ധ നൽകുന്നത് , മൃ​ഗശാലയിൽ വെള്ളകടുവയുടെ പരിപാലകൻ പറയുന്നു. 

ഗർഭിണിയായതിനാൽ നിർഭയയുടെ ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. പതിവായി കൊടുക്കുന്ന ‍‍‍12 കിലോഗ്രാം മാംസത്തിന് പുറമേ 3 കിലോ ചിക്കൻ, ഒരു മുട്ട, ഒരു ലിറ്റർ പാൽ എന്നിവയാണ് ഭക്ഷണത്തിൽ അധികം ഉൾപ്പെടുത്തിയത്. പ്രസവിക്കുന്നതിന് രണ്ട് ആഴ്ച മുൻപ്, ഗാർഡുകൾ രാത്രി ഉറക്കമൊഴിച്ച് കരുതിയിരിക്കുമെന്നും പരിപാലകൻ പറഞ്ഞു.

Delhi zoo experiment  White tiger is pregnant

1991-ലാണ് ഇത്തരമൊരു പരീക്ഷണം ആദ്യമായി ദില്ലി മൃഗശാലയിൽ നടത്തിയത്. അന്ന് മഞ്ഞ ബം​ഗാൾ കടുവ സുന്ദറിനെയും വെളുത്ത ബംഗാൾ കടുവ ശാന്തിയെയും ഇണചേർത്ത് നടത്തിയ പരീക്ഷണത്തിൽ മൃഗശാല അധികൃതർ വിജയിച്ചിരുന്നു. വെള്ള, മഞ്ഞ എന്നീ നിറങ്ങളിലുള്ള രണ്ട് കടുവ കുഞ്ഞുങ്ങളെയാണ് അന്ന് ശാന്തി പ്രസവിച്ചത്. 

മൃഗശാലയിലെ വെള്ള കടുവ വിജയിയുടെയും മഞ്ഞ ബം​ഗാൾ കടുവ കൽപനയുടെയും മകളാണ് നിർഭയ. 2014-ൽ ദില്ലി മൃഗശാലയിൽവച്ച് ഒരാളെ കടിച്ചു കീറിക്കൊന്ന കടുവയാണ് വിജയ്. 2015-ലാണ് നിർഭയയുടെ ജനനം. 2014-ൽ മൈസൂർ മൃ​ഗശാലയിൽ നിന്നും ദത്തെടുത്ത ബംഗാൾ കടുവയാണ് കരൺ. നിലവിൽ ഏഴ് വെള്ള ബം​ഗാൾ കടുവയും അഞ്ച് മഞ്ഞ കടുവകളുമാണ് മൃ​ഗശാലയിലുള്ളത്.
 

Follow Us:
Download App:
  • android
  • ios