മൂന്ന് വര്‍ഷം മുമ്പ് വരെ ഓണക്കാലമായാല്‍ കേരളത്തിന്റെ പാടങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു കാളപ്പൂട്ട്, മരമടി മത്സരങ്ങള്‍. കൊയ്ത്ത് കഴിഞ്ഞ പാടത്തെ 50 മീറ്റര്‍ വരുന്ന ചെളിനിറഞ്ഞ ട്രാക്കില്‍ കാളക്കൂറ്റന്‍മാരുട കരുത്ത് മാറ്റുരയ്‌ക്കും. ഓരോ നാടും ആവോശത്തോടെയായിരുന്നു മത്സരത്തിനായി കാളകളെ അണിനിരത്താറ്. എന്നാല്‍ ജല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാതലത്തില്‍ കേരളത്തില്‍ മരമടിയ്‌ക്കും കാളപ്പൂട്ടിനും മൂക്ക്കയര്‍ വന്നു. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
എറണാകുളത്തെ കാക്കൂരും കൊല്ലത്തെ കുണ്ടറയുമാണ് മരമടി മത്സരങ്ങളുടെ പ്രധാന കേന്ദ്രങ്ങള്‍. 2013 ലാണ് കൊല്ലത്ത് അവസാനമായി കാളപ്പൂട്ട് നടന്നത്. നാട്ടില്‍ നെല്‍പ്പാടങ്ങള്‍ നികന്ന് കഴിയുന്ന സമയങ്ങളിലും ഇവിടങ്ങളില്‍ ഇപ്പോഴുമത് നിലനില്‍ക്കുന്നത് മരമടി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിവേദനം നല്‍കി. കോടതിയില്‍ പോകുന്ന കാര്യം സംസ്ഥാന വിവിധ സംഘടനകളുമായി ആലോചിച്ച് തീരുമാനമെടുത്തു.
