ഭഗത് സിംഗിനെ പാക്കിസ്ഥാന്‍റെ ദേശീയ നായകനാക്കണമെന്ന് ആവശ്യം

First Published 25, Mar 2018, 9:02 PM IST
demand to declare Bhagat Singh national hero
Highlights
  • ഭഗത് സിംഗിന്‍റെ 87ാമത് ചരമ വാര്‍ഷിക ദിനം
  • ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ട ഷാഡ്മാന്‍ ചൗക്കിലേക്ക് മാര്‍ച്ച്

ലാഹോര്‍: ഭഗത് സിംഗിനെ പാക്കിസ്ഥാന്‍റെ ദേശീയ നായകനാക്കണമെന്ന ആവശ്യവുമായി പ്രതിഷേധം. ഭഗത് സിംഗിന്‍റെ 87 ാമത് ചരമ വാര്‍ഷിക ദിനത്തിലാണ് പുതിയ ആവശ്യവുമായി രണ്ട് സംഘടനകള്‍ രംഗത്ത് വന്നത്. ഭഗത് സിംഗ് മെമ്മോറിയല്‍ ഫൗണ്ടേഷന് (ബിഎസ്എംഎഫ്)‍, ഭഗത് സിംഗ് ഫൗണ്ടേഷന്‍ പാക്കിസ്ഥാന്‍(ബിഎസ്എഫ്‍പി) എന്നീ രണ്ടുസംഘടനകളാണ് ആവശ്യത്തിന് പിന്നല്‍. ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ട ഷാഡ്മാന്‍ ചൗക്കിലേക്ക് വെള്ളിയാഴ്ച രണ്ട് സംഘടനകളം പ്രത്യേകം മാര്‍ച്ച് നടത്തിയി്രുന്നു. 

ഭഗത് സിംഗിനെയും മറ്റു രണ്ടുപേരെയും തൂക്കലേറ്റിയതിന് ബ്രിട്ടീഷ് രാജി മാപ്പുപറയണമെന്നും ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ബിഎസ്എംഎഫ് ചെയര്‍മാന്‍ പറഞ്ഞു. ഭഗത് സിംഗിന്‍റെ പേര് ഒരു റോഡിന് നല്‍കണമെന്നും ചെയര്‍മാന്‍റെ ആവശ്യത്തിലുണ്ട്. സാമ്രാജ്യത്വത്തിനെതിരെ ഭഗത് സിംഗ് ശബ്ദമുയര്‍ത്തിയ ആളാണെന്നും അതുകൊണ്ട് തന്നെ ഭഗത് സിംഗിനെയും കൂട്ടാളികളെയും ഇന്ത്യയും പാക്കിസ്ഥാനും ദേശീയ നേതാക്കളായി അവരോധിക്കണമെന്നാണ് ബിഎസ്ഇഎഫ് പ്രസിഡന്റ് ആവശ്യം. എന്നാല്‍ ഷാഡ്മാന്‍ ചൗക്കിന് ഭഗത് സിംഗ് ചൗക്കെന്ന് നാമകരണം ചെയ്യണമെന്നും ഇരു സംഘടനകളും ആവശ്യപ്പെട്ടു.

loader