കോണ്‍ഗ്രസും ഇടതുപക്ഷവും രാഷ്ട്രീയ എതിരാളികളാണ്. എന്നാല്‍ ഇടുതുപക്ഷം തകരുന്നത് ഈ രാജ്യത്തിന് താങ്ങാന്‍ കഴിയില്ല
ദില്ലി: ഇടതുപക്ഷത്തിന്റെ പരാജയം രാജ്യത്തിന് വലിയ ദുരന്തമായി മാറുമെന്ന് കോണ്ഗ്രസ് നേതാവും മുന് കേന്ദ്ര മന്ത്രിയുമായ ജയറാം രമേശ്. ത്രിപുര തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് ഇടതുഭരണം കേരളത്തില് മാത്രമായി ഒതുങ്ങിയതിന് പിന്നാലെയാണ് രാജ്യത്ത് ഇടതുപക്ഷം ശക്തമാവേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ജയറാം രമേശ് വാചാലനായത്.
ഇന്ത്യയില് ഇടതുപക്ഷം വളരെ ശക്തിയാര്ജ്ജിക്കേണ്ടതുണ്ട്. അതിന്റെ തകര്ച്ച രാജ്യത്തിന് താങ്ങാന് കഴിയില്ല. കോണ്ഗ്രസും ഇടതുപക്ഷവും രാഷ്ട്രീയ എതിരാളികളാണ്. എന്നാല് ഇടുതുപക്ഷം തകരുന്നത് ഈ രാജ്യത്തിന് താങ്ങാന് കഴിയില്ലെന്ന് തന്നെ ഞാന് ഉറപ്പിച്ചു പറയുന്നു-ജയറാം രമേശ് പറഞ്ഞു. അതേസമയം ജനങ്ങളുടെ ജീവിതത്തിലും താല്പര്യങ്ങളിലും വന്ന മാറ്റവും സമൂഹത്തിന്റെ ചലനങ്ങളും മനസിലാക്കി ഇടതുപക്ഷം മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
