നിലമ്പൂര്‍ അകമ്പാടം സ്വദേശി ഇഞ്ചാനാല് ജോസിന്റെ അനുഭവം അറിയുക. പുരയിടത്തിന് ചുറ്റുമുള്ള റബര്‍ മരങ്ങളാണ് ഈ കുടിയേറ്റ കര്‍ഷകന്റെ മുഖ്യ ഉപജീവനമാര്‍ഗ്ഗം. റബറിന് തെറ്റില്ലാത്ത വിലയുള്ള സമയമാണിപ്പോള്‍. എന്നിട്ട്‌പോലും വിറ്റ റബറിന്റെ പണം ഇദ്ദേഹത്തിന് മുഴുവന്‍ കിട്ടിയിട്ടില്ല. നോട്ട് പ്രതിസന്ധിയാണ് കാരണം.
റബര്‍ വെട്ടുന്നവര്‍ക്ക് കൂലി കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥ..ഇതേ അവസ്ഥയാണ് റബര്‍ കച്ചവടക്കാരും പങ്കുവെയ്ക്കുന്നത്. പണം ചെക്കായി കൊടുക്കാമെന്ന് വച്ചാല്‍ മിക്കവര്‍ക്കും അക്കൗണ്ടുള്ളത് സഹകരണബാങ്കുകളിലാണ്. അവിടെപ്പോയി പണം മാറുക സാധ്യവുമല്ല.
