Asianet News MalayalamAsianet News Malayalam

നോട്ട് പ്രതിസന്ധി: കന്നുകാലി ചന്തകളില്‍  കച്ചവടം മൂന്നിലൊന്നായി ചുരുങ്ങി

demonetisation hits cattle markets in Kerala
Author
Palakkad, First Published Dec 16, 2016, 6:58 AM IST

വാണിയംകുളവും കുഴല്‍മന്ദവും ചേളാരിയും അടങ്ങുന്ന കേരളത്തിലെ നൂറ്റിനാല്‍പ്പതിലേറെ വരുന്ന കന്നുകാലി ചന്തകള്‍. കോടിക്കണക്കിന് രൂപയുടെ കച്ചവടം നടന്നിരുന്ന ചന്തകളില്‍ ഇന്ന് നടക്കുന്ന കച്ചവടങ്ങളേറെയും കടം പറഞ്ഞാണ് .

വടക്കന്‍ കേരളത്തിലെ പ്രധാന കന്നുകാലി ചന്തകളിലൊന്നായ വാണിയംകുളത്ത് എല്ലാ വ്യാഴാഴ്ചകളിലും ഏറ്റവും കുറഞ്ഞത് രണ്ട് കോടിയ്ക്ക് മേല്‍ കച്ചവടം നടന്നിരുന്നു, ഇന്നത് മൂന്നിലൊന്നുപോലും ഇല്ല. മുന്തിയ ഇനം കന്നുകാലികളെ  പകുതി വില പറഞ്ഞിട്ടു പോലും വാങ്ങാനാളില്ല. 

വടക്കന്‍കേരളത്തിലെ മറ്റൊരു പ്രധാന കന്നുകാലിച്ചന്തയായ ചേളാരിയിലും സ്ഥിതി വ്യത്യസ്തമല്ല. കാലികള്‍ എണ്ണത്തില്‍ കുറവ് . ആഴ്ചയില്‍ 24000 രൂപ മാത്രമെ പിന്‍വലിക്കാനാവൂ എന്നായതോടെ രൊക്കം പണം കൊടുത്ത് കന്നുകാലികളെ വാങ്ങാന്‍ ആളും കുറവ്.   സ്ഥിരം വ്യാപാരികള്‍ക്ക് കടം ആയും ചെക്ക് വാങ്ങിയുമൊക്കെ കച്ചവടം നടത്തുകയാണ് ഇവിടെയും.

നോട്ടുപ്രതിസന്ധി മൂലം കച്ചവടങ്ങള്‍ കുറഞ്ഞതോടെ  നഷ്ടം കച്ചവടക്കാരന് മാത്രമല്ല.  ഇടനിലക്കാര്‍ക്ക്, കന്നുകളെ ആട്ടുന്നതും തെളിക്കുന്നതും, കറക്കുന്നതും അടക്കം സഹായജോലികള്‍ ചെയ്യുന്നവര്‍ക്ക്,  കശാപ്പുശാലകള്‍ക്ക്, മാടുകളെ കയറ്റിയിറക്കുന്ന വാഹനഡ്രൈവര്‍മാര്‍ക്ക് അങ്ങനെ ഈ മേഖലയെ അനുബന്ധിച്ച് ഉപജീവനം നടത്തുന്ന നൂറുകണക്കിന് ആളുകളാണ്  വലയുന്നത്. 

Follow Us:
Download App:
  • android
  • ios