ജില്ലയിലെ തീരദേശ മേഖലയിലെ സ്ത്രീകള്‍ക്ക് ക്രിസ്മസ് കാലത്തെ പ്രധാന വരുമാനമാര്‍ഗം കൂടിയായിരുന്നു നക്ഷത്ര നിര്‍മ്മാണം. ക്രിസ്മസിന്റെ വരവ് അറിയിച്ച് സംസ്ഥാനത്ത് എത്തുന്ന നക്ഷത്രങ്ങളുടെ നല്ലൊരു പങ്കും നിര്‍മ്മിക്കുന്നത് കൊല്ലത്തെ ചെറുകിട വ്യവസായ യൂണിറ്റുകളിലാണ്. ക്രിസ്മസ് കാര്‍ഡുകളും മറ്റു  അലങ്കാര വസ്തുുക്കളും ഇവിടെ നിര്‍മ്മിക്കാറുണ്ട്. 800 ഓളം വരുന്ന സ്ത്രീ തൊഴിലാളികളാണ് ഈ മേഖലയില്‍ മാത്രം പണിയെടുക്കുന്നത്. ക്രിസ്മസ് അടുക്കാറായിട്ടും ഇവിടത്തെ കാഴ്ചകള്‍ ഇങ്ങിനെയാണ്. വിരലിലെണ്ണാവുന്ന തൊഴിലാളികള്‍ മാത്രം. നക്ഷത്രങ്ങള്‍ വാങ്ങുന്നതിനായി ആളുകളെത്തുന്നില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണ ഓര്‍ഡറുകള്‍ നാലില്‍ ഒന്നായി കുറഞ്ഞു.

തീരദേശ മേഖലയിലെ സ്ത്രീകളടക്കമുള്ളവരുടെ ക്രിസ്മസ് കാലത്തെ പ്രധാന വരുമാന മാര്‍ഗംകൂടിയായിരുന്നു നക്ഷത്ര നിര്‍മ്മാണം. നോട്ട് പ്രതിസന്ധിയോടെ ഈ വരുമാനവും നിലച്ചു. ചൈനീസ് നിര്‍മ്മിത നക്ഷത്രങ്ങളുടെ വരവും പേപ്പറിന്റെ ലഭ്യത കുറവുമാണ് ഈ മേഖല നേരിടുന്ന വെല്ലുവിളി. ഇതിനിടയിലെത്തിയ നോട്ട് പ്രതിസന്ധി ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് ഒരു വര്‍ഷത്തോളം നീണ്ട ഇവരുടെ പ്രയത്‌നമാണ് തകര്‍ന്നത്.