കഴിഞ്ഞ രണ്ട് വര്‍ഷത്തെ വരള്‍ച്ചക്ക് ശേഷം ലഭിച്ച ഭേദപ്പെട്ട മണ്‍സൂണിലായിരുന്നു കര്‍ഷകരുടെയും കച്ചവടക്കാരുടെയും പ്രതീക്ഷ.എന്നാല്‍ നല്ല വിളവ് ലഭിച്ചിട്ടും നോട്ട് അസാധുവാക്കല്‍ മൂലം  വിലകിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകരും കച്ചവടക്കാരും.ഏഷ്യയിലെ ഏറ്റവും വലിയ പച്ചക്കറി പഴ വിപണിയായ ആസാദ് മണ്ടിപ്പുരില്‍ വ്യാപരം പകുതിയോളം കുറഞ്ഞു

നോട്ട് അസാധുവാക്കലിന് ശേഷം നഗരങ്ങളിലേക്ക് എത്തുന്ന പച്ചക്കറിയുടെ അളവില്‍ 30 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി.കൈയില്‍ പണമില്ലാത്തതും നഗരങ്ങളില്‍ ഉത്പന്നങ്ങള്‍ വിറ്റഴുമെന്ന പ്രതീക്ഷയുമായിരുന്നു കാരണം .എന്നാല്‍  വിളവെടുപ്പ്കൂടി  കഴിഞ്ഞതോടെ  കിട്ടുന്ന വിലക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള നെട്ടോട്ടത്തിലാണ്   കര്‍ഷകര്‍ .

മൊത്ത വിപണിയില്‍ ഒരു രൂപയാണ് കോളിഫ്‌ലവര്‍ വില.തക്കാളിക്ക് ഉരുളകിഴങ്ങിന് ,കാബേജ് എന്നിവക്ക് 3 രൂപക്കാണ് നിലവിലെ വില..കാര്‍ഷിക ഗ്രാമങ്ങള്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നാണ് ഇടനിലക്കാരും മൊത്ത കച്ചവടക്കാരും പറയുന്നത്