യുഡിഎഫ് സംഘടിപ്പിച്ച എം എല്‍ എമാരെ അണിനിരത്തിയുള്ള രാജ്ഭവന്‍ പിക്കറ്റില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. മ്യൂസിയം ജംഗ്ഷനില്‍ നിന്ന് രാവിലെ 11 മണിയോടെ ജാഥയായി ആണ് യുഡിഎഫ് എംഎല്‍എമാര്‍ രാജ്ഭവന് മുന്നില്‍ പിക്കറ്റിന് എത്തിയത്. നോട്ട് പിന്‍വലിക്കലും സഹകരണ മേഖലയിലെ നിയന്ത്രണങ്ങളും അടക്കമുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ചാണ് പിക്കറ്റിംഗ്.

സഹകരണമേഖലയെ സ്തംഭിപ്പിച്ചത് ആരെ സംരക്ഷിക്കാനെന്ന് കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് പിക്കറ്റിങ്ങില്‍ സംസാരിച്ച ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ജീവിക്കാനുള്ള അവകാശം നിഷേധിച്ച മോദിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് വി.എം.സുധീരനും പിക്കറ്റിങ്ങില്‍ സംസാരിച്ചു.