ഡി.കെ. ശിവകുമാറിന്‍റെ അടുപ്പക്കാരുടെ വസതികളിൽ സിബിഐ റെയ്ഡ് നിരോധിച്ച നോട്ടുകൾ കൈമാറ്റം ചെയ്ത കേസിൽ ആണ് നടപടി

ബംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് എംഎൽഎ ഡി.കെ.ശിവകുമാറുമായി അടുപ്പമുള്ളവരുടെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. നിരോധിച്ച നോട്ടുകൾ കൈമാറ്റം ചെയ്ത കേസിൽ ആണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബംഗളൂരു, രാമനഗര, കനകപുര എന്നിവിടങ്ങളിലെ ഓഫീസുകളിലും വീടുകളിലുമാണ് സിബിഐ പരിശോധന നടത്തിയത്. ബുധനാഴ്ച രാത്രി നേടിയ സെര്‍ച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ശിവകുമാറുമായി ബന്ധപ്പെട്ടവരുടെ വീടുകളില്‍ വ്യാപകമായി സിബിഐ റെയ്ഡ് നടത്തിയത്. ബിജെപി സര്‍ക്കാര്‍ തന്നെ വേട്ടയാടാന്‍ ശ്രമിക്കുന്നെന്ന് ശിവകുമാര്‍ ആരോപിച്ചതിന് പിന്നാലെയാണ് സിബിഐ റെയ്ഡ്.