62 ലക്ഷം രൂപയുടെ പിന്‍വലിച്ച നോട്ടുകളുമായി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ ഒരാള്‍ പിടിയിലായി. ബസ് സ്റ്റാന്റിന്റെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നതിനെ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതിന് തുടര്‍ന്നാണ് പണം കണ്ടെത്തിയത്. രണ്ട് ബാഗുകളിലായാണ് പണം നിറച്ചിരുന്നത്. എല്ലാം ആയിരം രൂപയുടെ നോട്ടുകളായിരുന്നു. ഇയാള്‍ എവിടെ നിന്ന് വന്നുവെന്നും എങ്ങോട്ട് പോകുന്നുവെന്നും ആര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നും വ്യക്തമല്ല. നടയ്ക്കാവ് പൊലീസ് കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷം നിരവധി പേരാണ് ദിവസവും വന്‍ തുകകളുടെ നോട്ടുകളുമായി ഇപ്പോള്‍ പിടിയിലാവുന്നത്.