തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ സംസ്ഥാനത്തും പ്രതിസന്ധി തുടരുകയാണ്. നികുതി വരുമാനം കുത്തനെ കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിയിലേക്ക് നീങ്ങുകയാണ് സംസ്ഥാനം.പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സമരം തുടരുമെന്ന് സിപിഐഎം വ്യക്തമാക്കുമ്പോള്‍ എം.എല്‍എമാരെ അണിനിരത്തി ദില്ലിയില്‍ സമരം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം.

നോട്ട് പിന്‍വലിക്കല്‍ വന്നതോടെ ബാങ്കുകള്‍ക്ക് മുന്നിലായിരുന്ന ക്യു ഇപ്പോള്‍ ട്രഷറികളിലേക്കും വ്യാപിച്ചു. ആളുകള്‍ക്ക് എവിടെപോയാലും പണം കിട്ടാത്ത സ്ഥിതി തുടരുകയാണ്.സംസ്ഥാന സമ്പദ് വ്യവസ്ഥയെയും നോട്ട് പിന്‍വലിക്കല്‍ ഗുരുതരമായി ബാധിച്ചു. നികുതി വരുമാനം നാല് ശതമാനം കുറഞ്ഞു. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ സമരം തുടരുമെന്നാണ് സിപിഐഎം വ്യക്തമാക്കുന്നത്.

യുഡിഎഫും സമരവുമായി മുന്നോട്ട് പോകും. കേരളത്തില്‍ നിന്നുള്ള എം.എല്‍.എമാരെ അണിനിരത്തി ദില്ലിയില്‍ സമരം നടത്തുപമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു.ഡിസംബ‍ര്‍ മുപ്പതോടെ പ്രശനം തീരുമെന്ന് പ്രധാനമനത്രിയുടെ വാക്കുകളെ വിശ്വസിച്ച് ആശ്വസിക്കുകയാണ് ബിജെപി. മാത്രമല്ല കറന്‍സി രഹിത സമൂഹത്തിനായി അവര്‍ പ്രചാരണവും തുടങ്ങിയിട്ടുണ്ട്.