Asianet News MalayalamAsianet News Malayalam

കാസർഗോഡ് 59 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

  • കാസർഗോഡും പകർച്ചപ്പനി പടരുന്നു
  • 430 പേർ ഡെങ്കിപ്പനിയ്ക്ക് ചികിത്സ തേടി
  • രോഗം പടരുന്നത് മലയോര മേഖലയിൽ
dengue virus confirm in 59 patience

കാസര്‍ഗോഡ്: കാസർഗോഡ് ജില്ലയിലും പകർച്ചപ്പനി വ്യാപിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇതുവരെ ചികിത്സ തേടിയ 430 പേരിൽ 59 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാത്തവർക്കതിരെ ക്രിമിനൽ കുറ്റം ചുമത്തി നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം.

കഴിഞ്ഞ വർഷം 1473 പേരാണ് കാസർഗോഡ് ജില്ലയിൽ ഡെങ്കിപ്പനിയ്ക്ക് ചികിത്സ തേടിയത്.  ഇത്തവണ ജൂണിനു മുമ്പേ 430 പേരെത്തി. ഇതിൽ മൂന്നൂറുലധികം പേരും ചികിത്സ തേടിയത് കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ.

കിഴക്കൻ മലയോരമേഖലയിലെ പരപ്പ, വെള്ളരിക്കുണ്ട്, ചിറ്റാരിക്കൽ മേഖലയിലാണ് രോഗം കൂടുതലായിപടർന്നത്. മഴക്കാല പൂർവ്വ ശുചീകരണവും പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങിയിരുന്നെങ്കിലും ഇടയ്ക്കെത്തിയ വേനൽ മഴയാണ് വിനയായെതെന്നാണ് വിലയിരുത്തൽ.

മടിക്കൈയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കഴിഞ ദിവസം മരണപ്പെട്ടിരുന്നു. മറ്റൊരാൾ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പേ മരണപ്പെട്ടിരുന്നു. ശുചീകരണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാണ് തീരുമാനം. ജില്ലയിൽ ഒഴിഞ്ഞ് കിടക്കുന്ന ആരോഗ്യ വകുപ്പ് തസ്തികൾ നികത്താനും ഉടൻ നടപടികളെടുക്കുമെന്നും കളക്ടർ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios