തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എൽഡിഎഫിലെ വി.ശശിയും യുഡിഎഫിലെ ഐ.സി ബാലകൃഷ്ണനും തമ്മിലാണ് മത്സരം. പിസി ജോ‍ജ്ജ് ഇത്തവണ വോട്ട് ചെയ്യുമെന്നറിയിച്ചപ്പോൾ പാലക്കാട് കുടുംബ പരിപാടിയിലായതിനാൽ ഒ.രാജഗോപാൽ വോട്ട് ചെയ്യാനെത്തില്ല.

ചോദ്യോത്തര വേള കഴിഞ്ഞ് രാവിലെ 9.30നായിരിക്കും പുതിയ ഡെപ്യൂട്ടി സ്പീക്കറെ കണ്ടെത്താനുള്ള വോട്ടെടുപ്പ്. പോളിംഗ് പൂർത്തിയായ ഉടൻ വോട്ടെണ്ണി ഫലപ്രഖ്യാപനവും നടക്കും. നിലവിലുള്ള അംഗ സംഖ്യഅനുസരിച്ച്  ചിറയന്‍കീഴിൽ നിന്നുള്ള എൽ.ഡിഎഫ് എൽ.ഡിഎഫ് പ്രതിനിധി  വി.ശശി ഡെപ്യൂട്ടി സ്പീക്കറാകും.  എന്നാൽ സ്പീക്കർ തെരഞ്ഞെടുപ്പിലേത് പോലെ നാടകീയ രംഗങ്ങൾ വോട്ടെടുപ്പിലുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരു വോട്ട് എൽ.ഡി.എഫിന് ലഭിച്ചിരുന്നു. 

ബിജെപി അംഗം ഒ.രജഗോപാലും എൽഡിഎഫിനെ പിന്തുണച്ചു. പിസി ജോർജ്ജാകട്ടെ വോട്ടു ചെയ്തുമില്ല. ഇത്തവണ വോട്ട് ചോർ‍ച്ചയുണ്ടാകില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാലക്കാട്ടെ കുംടുംബ പരിപാടിയിലായതിനാൽ ബിജെപി അംഗം ഒ.രാജഗോപാൽ ഇത്തവണ വോട്ട് ചെയ്യാനെത്തില്ല. 

കഴിഞ്ഞ തവണ വോട്ട് ചെയ്യാതിരുന്ന പി.സി ജോർജ്ജ് ഇന്ന് വോട്ട് ചെയ്യുമെന്നാണറിയിക്കുന്നത്. ആർക്കെന്ന് വോട്ടെടുപ്പ് കഴി‌ഞ്ഞ് വെളിപ്പെടുത്തുമെന്ന്  പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം സത്യപ്രതിജ്‍‍ഞ  ചെയ്ത അംഗ്ലോ ഇന്ത്യൻ പ്രതിനിധിക്കും വോട്ടുണ്ടാകും.