ഇടുക്കി: ഉടുമ്പന്‍ചോല താലൂക്ക്, റീസര്‍വ്വെ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ നടുമറ്റം, ചിത്രാഞ്ജലിയില്‍ സി.പി. ബാബു(55) വിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാത്രി ഏഴരയോടെയാണ് മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം ബന്ധുക്കള്‍ കണ്ടത്. അടുത്ത മാസം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയായിരുന്നു. എന്‍ ജി ഒ യൂണിയന്‍ ജില്ലാ കമ്മറ്റിയംഗമാണ്. 

യൂണിയന്‍ സംസ്ഥാന സമ്മേളനത്തിനായി സേനാപതിയില്‍ സംഘടനയുടെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. ഈ പച്ചക്കറിത്തോട്ടത്തില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണി വരെ ജോലി ചെയ്ത ശേഷമാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. രാജകുമാരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം തിങ്കളാഴ്ച്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശോഭനയാണ് ഭാര്യ. മക്കള്‍. ആതിര, അംബരീഷ്.