
ബന്തിപോരയിൽ പോലീസിനു കല്ലെറിഞ്ഞ ജനക്കൂട്ടത്തിൽ ഉണ്ടായിരുന്ന യുവാവാണിത്. പെല്ലറ്റ് തോക്കിൽ നിന്നുള്ള ചീള് തറയ്ക്കാത്ത ഒരു സ്ഥലവും ബാക്കിയില്ല. സ്ഥിതി ഗുരുതരമാണെങ്കിലും വേണ്ടത്ര ചികിത്സ ലഭ്യമല്ല. ഇതിനെക്കാൾ ദാരുണമാണ് ഇവിടുത്തെ നേത്രരോഗ വാർഡിലെ രംഗങ്ങൾ. 13കാരനായ സാഹിദ് അലിക്കും 15കാരനായ ഇർഫാനും ഒരു കണ്ണിലെ കാഴ്ചശക്തി നഷ്ടമായി. ഇരുവരും നിരപരാധികളാണെന്ന് വാദിക്കുന്നുണ്ടെങ്കിലും ഇവർ പ്രതിഷേധത്തിൽ ഉണ്ടായിരുന്നു എന്ന് അനുമാനിക്കണം.
പരിക്കേറ്റ് ചികിത്സയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണവും കുറവല്ല. സോനാ ഗുലാം അഹമ്മദിന് പരിക്കേറ്റത് കണ്ണീർവാതക സെൽ പോട്ടിത്തെറിച്ച്. ഷാനിയുടെ മുഖത്തും ശരീരം മുഴുവനും പെല്ലറ്റിന്‍റെ പാടുകളുണ്ട്
ഷാനിയുടെ സഹോദരൻ ഷൗബീന് ഒരു കണ്ണിന്‍റെ കാഴ്ച പോയി. സുരക്ഷാ സേനകൾക്ക് നേരെ കല്ലെറിയുന്നവർക്കാണ് വെടിയേൽക്കുന്നത്. ആശുപത്രിയിൽ ഇടം ഇല്ലാത്തതിനാൽ ചികിത്സ കിട്ടാത്തവരും ഉണ്ട്. ലോകത്തെ മറ്റേതൊരു സംഘർഷ മേഖലയോടും താരതമ്യം ചെയ്യാവുന്ന കാഴ്ചകളുടെ നടുക്കത്തിലാണ് ഇന്ന് ഈ മനോഹര കശ്മീർ താഴ്വര.
