നയതത്ര ബന്ധങ്ങള്‍ പോലും വഷളാകുമ്പോഴും ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള ബസ് സര്‍വ്വീസ് യാതൊരു തടസ്സവുമില്ലാതെ തുടരുകയാണ്. യാത്രക്കാര്‍ക്കൊന്നും ഈ ബസ് യാത്രയില്‍ അശ്ശേഷം ആശങ്കയില്ലെന്ന് യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പറയുന്നു. ദില്ലിയില്‍ നിന്ന് ലാഹോറിലേക്കാണ് ദില്ലി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് സര്‍വ്വീസ് നടത്തുന്നത്. നേരത്തെ തന്നെ ബസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred