എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയപ്പോള്‍ നാലെണ്ണം ഭാഗീകമായി റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നാളെ (ബുധനാഴ്ച) മുതല്‍ ഞായറാഴ്ച വരെ ട്രെയിന്‍ സമയങ്ങളില്‍ മാറ്റമുണ്ടാകും. എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയപ്പോള്‍ നാലെണ്ണം ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. 

ലോക്കോ പെെലറ്റുമാര്‍ ഇല്ലാത്തത് മൂലം കഴിഞ്ഞ ദിവസം 10 ട്രെയിനുകളാണ് റെയില്‍വേ റദ്ദാക്കിയത്. തിരുവനന്തപുരം ഡിവിഷനിലെ 10 പാസഞ്ചര്‍ ട്രെയിനുകളാണ് ഓടാതിരുന്നത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. 

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ (56304)
തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ (56044)
പുനലൂര്‍ കൊല്ലം പാസഞ്ചര്‍ (56333)
കൊല്ലം പുനലൂര്‍ പാസഞ്ചര്‍ (56334)
ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ (56373)
തൃശൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ (56374)
എറണാകുളം കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി -56387)
കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി - 56388)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

തൃശൂര്‍ കോഴിക്കോട് പാസഞ്ചര്‍ (ഷൊര്‍ണൂരില്‍ നിന്ന് - 56663)
കോഴിക്കോട് തൃശൂര്‍ പാസഞ്ചര്‍ (ഷൊര്‍ണൂര്‍ വരെ - 56664)
ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ (കൊല്ലം വരെ - 56365)
പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ( കൊല്ലത്ത് നിന്ന് - 56366)