മാര്‍ച്ച് 23 നാണ് യുവാവ് കൊല്ലപ്പെടുന്നത്
ഫ്ലോറിഡ: കൊല്ലപ്പെട്ട യുവാവിന്റ വിരലുകള് ഉപയോഗിച്ച് സ്മാര്ട്ട് ഫോണ് തുറക്കാനായി മരണവീട്ടില് ഡിറ്റക്ടീവുകള് എത്തിയെന്ന് റിപ്പോര്ട്ട്. ന്യൂയോര്ക്കിലെ ഫ്ലോറിഡയിലാണ് സംഭവം. ഇത്തരം പ്രവൃത്തികള് അധാര്മ്മികമാണെന്ന് കൊല്ലപ്പെട്ട ഫിലിപ്പ്സിന്റെ കുടുംബാംഗങ്ങള് ആരോപിച്ചു.എന്ടിറ്റിവിയാണ് വാര്ത്ത റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
സംഭവം വ്യക്തിയുടെ അവകാശ ലംഘനമായും അവഹേളനമായുമാണ് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. മാര്ച്ച് 23 നാണ് ലിനുസ് എഫ് ഫിലിപ്പിന് വെടിയേല്ക്കുന്നതും മരണപ്പെടുന്നതും. പൊലീസ് പരിശോധനക്കായി എത്തിയപ്പോള് ഫിലിപ്പ്സ് തയ്യാറായില്ലെന്ന് ഇയാളുടെ മരണശേഷം പൊലീസ് പറഞ്ഞതായി താബാ ബേ ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു.
മരണം സംഭവിച്ച് 72 മണിക്കൂര് കഴിഞ്ഞാണ് അന്വേഷകര് വീരലടയാളത്തിനായി വീട്ടിലെത്തുന്നത്. യുവാവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിനും ഇയാള് ഉള്പ്പെട്ട മറ്റൊരു ഡ്രഗ് കേസില് അന്വേഷണത്തിനുമായാണ് വിരലടയാളം ശേഖരിക്കാന് എത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
