അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മാറ്റി നിര്‍ത്തിയത്. തെറ്റയില്‍ ജനസമ്മതനായ നേതാവാണ്. എന്നാല്‍ ലൈംഗിക അപവാദങ്ങളുടെ പേരില്‍ അവസാന നിമിഷം മാറ്റി നിര്‍ത്തേണ്ടി വന്നു. അത് സംഭവിച്ചില്ലെങ്കില്‍ ജെഡിഎസ്സിന് അഞ്ച് സീറ്റും ലഭിക്കുമായിരുന്നു. ഒരു രാജ്യസഭാ സീറ്റ് നേടിയെടുക്കാന്‍ ജെ ഡി യുവിന് സാധിച്ചിട്ടുണ്ടല്ലോ? അസംബ്ലി സീറ്റുകളെല്ലാം നഷ്ടപ്പെട്ടു. ഇനി രാജ്യസഭയില്‍ അഞ്ച് വര്‍ഷത്തേയ്ക്ക് സന്തോഷമായി ഇരിക്കട്ടെ.
അഴിമതി സര്‍ക്കാരിനെ കേരളത്തിലെ ജനങ്ങള്‍ വെച്ച് പൊറുപ്പിക്കുകയില്ല എന്നതിന് തെളിവാണ് എല്‍ഡിഎഫിന് ലഭിച്ച മികച്ച വിജയമെന്ന് ജെഡിഎസ് ദേശീയ അദ്ധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന എച്ച് ഡി ദേവഗൗഡ പറഞ്ഞു. എല്‍ഡിഎഫിനൊപ്പം നിന്ന ജെഡിഎസ്സും അടിത്തറ വിപുലപ്പെടുത്തി. മികച്ച സ്ഥാനാര്‍ത്ഥി ആയിരുന്നിട്ടും കോവളത്ത് ജമീല പ്രകാശത്തിനുണ്ടായ തോല്‍വി പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യും. എന്നാല്‍ ജോസ് തെറ്റയിലിന്റെ വാദത്തോട് യോജിക്കാനാവില്ല. ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തെറ്റയിലിനെ മാറ്റി നിര്‍ത്തിയത്. നീലലോഹിതദാസന്‍ നാടാരോട് സ്വീകരിച്ച അതേ നിലപാടാണ് ജോസ് തെറ്റയിലിന്റെ കാര്യത്തിലും പാര്‍ട്ടി സ്വീകരിച്ചതെന്ന് ദേവഗൗഡ പറഞ്ഞു.
എല്‍ഡിഎഫ് മന്ത്രിസഭയില്‍ ജെഡിഎസ് പ്രതിനിധികളെ പാര്‍ട്ടി സംസ്ഥാന നേതൃത്വം തന്നെയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാനും സംസ്ഥാനത്ത് പാര്‍ട്ടി പുനസംഘടന വേണോയെന്ന കാര്യം തീരുമാനിക്കാനും വൈകാതെ തന്നെ കേരളത്തിലെത്താനാണ് ദേവഗൗഡയുടെ തീരുമാനം.
