മറാത്ത് വാഡയിലെ ഒമ്പത് ജില്ലകളിലായി 2064 പ്രവറ്റ് ടാങ്കറുകളുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ജലവിതരണത്തിന്‍റെ കരാര്‍ പോകുന്നത് പ്രദേശത്തെ പ്രമുഖ രാഷ്ട്രീയനേതാവിന്‍റെ കൈയിലേക്കായിരിക്കും. ടെന്‍റര്‍ വിളിച്ച് കരാറെന്നാണ് വെപ്പ്. എന്നാല്‍ എപ്പോഴും കോണ്‍ട്രാക്ട് കൊണ്ടുപോകുന്നത് ഒരേ നേതാക്കള്‍. ഷോലാപൂരില്‍ എന്‍സിപി എംഎല്‍എ ഭവന്‍ റാവു ഷിന്‍ഡെ. ഉസ്മാനാബാദില്‍ ജില്ലാ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ വിജയകുമാര്‍ സോനാവാനെ. ലാത്തൂരില്‍ കോണ്‍ഗ്രസ് എംഎല്‍എ അമിത് ദേശ്മുഖ്.

ബിജെപി ശിവസേന നേതാക്കള്‍ക്കും ടാങ്കര്‍ ബിസിനസുണ്ട്. സ്വന്തംപേരിലായിരിക്കില്ല ബിസിനസ്. എന്‍ജിഒ ഉണ്ടാക്കി ബിനാമി പരിപാടിയാണ്. ടാങ്കര്‍ ബിസിനസല്ല ജനസേവനമാണെന്നാണ് ലാത്തൂര്‍ എംഎല്‍എയുടെ വിശദീകരണം.

കുടിവെള്ള ബിസിനസ് എന്ന ആരോപണം തെറ്റാണ്. എന്‍.ജി.ഒകള്‍ സൗജന്യ സേവനമാണ് നടത്തുന്നത് - അമിത് ദേശ്മുഖ് 

ടാങ്കര്‍ ഒരുട്രിപ്പടിച്ച് പത്തുട്രിപ്പിന്‍റെ പണം എഴുതിയെടുക്കും. മുനിസിപാലിറ്റിയും ട്രാങ്കറും വെള്ളവുമെല്ലാം നേതാക്കളുടെ കൈയിലല്ലേ... - ഒരു നാട്ടുകാരന്‍

ഓരോ നേതാവിന്‍റെ കൈയിലും അമ്പതിലതികം കുടിവെള്ള ടാങ്കറുകളുണ്ട്. മാസം ദശലക്ഷങ്ങളുടെ വരുമാനം. മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ട്രിപ്പിന്റെ എണ്ണത്തില്‍ കൃതൃമം കാട്ടിയും വലിയ സംഖ്യ അടിച്ചുമാറ്റും

പെപ്പ് ലൈന്‍ എത്തി കുടികുടിവള്ള പ്രശ്‌നം തീരുന്നത് പൊന്‍മുട്ടയിടുന്ന താറാവിനെ കൊന്നുകളയലാണെന്ന് ഈ നേതാക്കള്‍ക്കറിയാം. അതുകൊണ്ട് രാഷ്ട്രീയ വൈരംമറന്ന് ടാങ്കര്‍ നേതാക്കള്‍ ഓരോ പദ്ധതിക്കും തുരങ്കം വെക്കുന്നു.