ശബരിമല നടവരുമാനത്തിലെ കുറവ് ദേവസ്വം ബോർഡിനെയോ ജീവനക്കാരേയോ ബാധിക്കില്ല . അയ്യപ്പനോട് കളിച്ചവർ വിവരമറിയുമെന്ന് പദ്മകുമാര്‍

തിരുവന്തപുരം: ശബരിമല നടവരുമാനത്തിലെ കുറവ് ദേവസ്വം ബോർഡിനെയോ ജീവനക്കാരേയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. വരുന്ന ബജറ്റിൽ ദേവസ്വം ബോർഡിന് കാര്യമായ സഹായം ഉണ്ടാകുമെന്ന് ഉറപ്പാണ്. സർക്കാർ ഗ്യാരണ്ടി നിൽക്കുന്നിടത്തോളം കാലം ദേവസ്വം ബോർഡിന് ഒരു ഭയവും ഇല്ല.

Add Asianetnews as a Preferred SourcegooglePreferred

അയ്യപ്പനോട് കളിച്ചാൽ എന്താണ് ഫലമെന്ന് നന്നായി അറിയാമെന്നും എ പദ്മകുമാർ പറഞ്ഞു. കാണിക്കയിടേണ്ടെന്ന് പറഞ്ഞവർ ഇപ്പോൾ പിരിവുമായി ഇറങ്ങിയിട്ടുണ്ട് . ഇതുകൊണ്ടൊന്നും ഒന്നുമായിട്ടില്ല, പലതും തുടങ്ങാനിരിക്കുന്നതേ ഉള്ളു എന്നും പദ്മകുമാർ പറഞ്ഞു

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന വാർത്തകളേയും ദേവസ്വം ബോർഡ് പ്രസിഡന്റ് തള്ളി. ശ്വാസ വിലക്കാനും സ്വപ്നം കാണാനും കരം കൊടുക്കണ്ട. അതു കൊണ്ട് ആർക്കും സ്വപ്നം കാണാം. കാലാവധി പൂർത്തിയാക്കും വരെ ഇവിടെ കാണുമെന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ പ്രതികരണം