പൊലീസും ആരോഗ്യവകുപ്പും ഒഴികെ മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ ശത്രുത മനോഭാവത്തോടയാണ് പെരുമാറുന്നത്.സഹകരിക്കുന്നതും സഹിക്കാതെ ഇരിക്കുന്ന വകുപ്പുകളും ശബരിമലയില്‍ ഉണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര് ഗോപാലകൃഷ്ണനും അഭിപ്രായപ്പെട്ടു.

പമ്പാസംഗമത്തിനുള്ള ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍്ത്തിയായതായും ദേവസ്വം ബോര്‍്ഡ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പമ്പാസംഗമം ഉദ്ഘാടനം ചെയ്യും. തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര് ശെല്‍വം അടക്കം നിരവധി പ്രമുഖര് ചടങ്ങില്‍ പങ്കെടുക്കുമെന്നും ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കി.