ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്കെതിരെ റിവ്യൂ ഹർജി ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ദേവസ്വംബോർഡ് അംഗം കെ.രാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയ്ക്കെതിരെ റിവ്യൂ ഹർജി ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് ദേവസ്വംബോർഡ് അംഗം കെ.രാഘവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റിവ്യൂ ഹർജി നൽകണമെന്ന ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാറിന്‍റെ നിലപാടിന് കടകവിരുദ്ധമാണ് ഈ നിലപാട്.

തുടര്‍ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. കോടതി വിധി നടപ്പിലാക്കുമെന്നും റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും രാഘവന്‍ വ്യക്തമാക്കി. അതേസമയം സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ശബരിമലയില്‍ ഒരുക്കിയിട്ടില്ലെന്നാണ് ദേവസ്വം പ്രസി‍ഡന്‍റ് എ പദ്മകുമാര്‍ വ്യക്കമാക്കിയത്. സ്ത്രീകള്‍ ശബരിമലയിലേക്ക് വരുമെന്ന് കരുതുന്നില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.