രാത്രിയിലെ നിയന്ത്രണം നെയ്യഭിഷേകത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും പരാതിയുണ്ട്. 

തിരുവനന്തപുരം: സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് തേടി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുന്നത്. എന്നാല്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.

രാത്രി നട അടച്ചാൽ ഭക്തർ സന്നിധാനം വിടണമെന്ന നിയന്ത്രണത്തിനെതിരെയാണ് എതിർപ്പ് ശക്തം. നടപ്പന്തലിൽ രാത്രി വിരിവെക്കാനും വിശ്രമിക്കാനും ആരെയും അനുവദിക്കുന്നില്ല. രാത്രിയിലെ നിയന്ത്രണം നെയ്യഭിഷേകത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും പരാതിയുണ്ട്. രാത്രിയുള്ള നിയന്ത്രണം പകല്‍ സമയത്തും ഇപ്പോള്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. 12 മണിയ്ക്ക് ഉച്ചപൂജ കഴിഞ്ഞ് നടയടച്ചു കഴിഞ്ഞ ശേഷം നിയന്ത്രണമേർപ്പെടുത്തിയ ശേഷമാണ് പിന്നീട് ഭക്തരെ കയറ്റിവിട്ടത്.