ശബരിമലയില്‍ സ്ത്രീകൾക്കായി 500 ടോയ്‌ലറ്റുകൾ സ്ഥാപിക്കും. കെഎസ്ആർടിസി സ്റ്റാൻഡ്, പമ്പ എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിനും മറ്റും അല്പം സൗകര്യം ഒരുക്കും. എന്നാല്‍ ഈ തവണ കൂടുതൽ സൗകര്യം ഒരുക്കാൻ കഴിയില്ല എന്നും നാല് പേജുള്ള റിപ്പോർട്ടിൽ പറയുന്നു
കൊച്ചി: ശബരിമലയില്‍ ഈ സീസണില്‍ സ്ത്രീകൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാൻ ഇനി കഴിയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശബരിമലയില്‍ സ്ത്രീകൾക്കായി 500 ടോയ്‌ലറ്റുകൾ സ്ഥാപിക്കും. കെഎസ്ആർടിസി സ്റ്റാൻഡ്, പമ്പ എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിനും മറ്റും അല്പം സൗകര്യം ഒരുക്കും. എന്നാല്‍ ഈ തവണ കൂടുതൽ സൗകര്യം ഒരുക്കാൻ കഴിയില്ല എന്നും നാല് പേജുള്ള റിപ്പോർട്ടിൽ പറയുന്നു. ശബരിമല സ്ത്രപ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ എന്തൊക്കെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയെന്നു കഴിഞ്ഞ ആഴ്ച കോടതി ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് ദേവസ്വം നിലപാട് അറിയിച്ചത്.
