ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കപ്പെട്ടാൽ ദേവസ്വം ഉദ്യോഗസ്ഥർ ആണ് ശുദ്ധി ക്രിയയ്ക്ക് നടപടി സ്വീകരിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. തന്ത്രി ദേവസ്വം ജീവനക്കാരൻ അല്ല . അതേസമയം ദേവസ്വം മാന്വൽ അനുസരിച്ചു പ്രവർത്തിക്കാൻ തന്ത്രി ബാധ്യസ്ഥൻ ആണെന്നും മന്ത്രി
തിരുവനന്തപുരം: ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കപ്പെട്ടാൽ നടയടച്ച് പരിഹാരക്രിയ ദേവസ്വം മാനുവൽ വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയില്‍ വ്യക്തമാക്കി. ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കപ്പെട്ടാൽ ദേവസ്വം ഉദ്യോഗസ്ഥർ ആണ് ശുദ്ധി ക്രിയയ്ക്ക് നടപടി സ്വീകരിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. തന്ത്രി ദേവസ്വം ജീവനക്കാരൻ അല്ല . അതേസമയം ദേവസ്വം മാന്വൽ അനുസരിച്ചു പ്രവർത്തിക്കാൻ തന്ത്രി ബാധ്യസ്ഥൻ ആണെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. മണ്ഡല മകരവിളക്ക് കാലത്തെ ശബരിമല നടവരുമാനം 72,10,17,321 കോടി രൂപയാണെന്ന് കടകംപള്ളി വിശദമാക്കി . 2017-18 തീർത്ഥാടനകാലത്ത് 97.52 കോടിയായിരുന്നു വരുമാനം . 180.18 കോടി രൂപയാണ് ഇത്തവണ ആകെ ലഭിച്ചതെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
