നേരത്തെ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നതിനല്ല പ്രധാന്യം നൽകുന്നതെന്ന നിലപാട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു
തിരുവനന്തപുരം: ശബരിമലയിലേക്ക് സ്ത്രീകളുടെ പ്രവാഹം ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ല. ശബരിമലയില്‍ വിധി നടപ്പിലാക്കുവാന്‍ ഇപ്പോള്‍ ശബരിമലയിലുള്ള സൗകര്യങ്ങള്‍ മതിയെന്ന ദേവസ്വം ബോര്‍ഡിന്‍റെ നിലപാടിന് ഒപ്പമാണ്. കൂടുതല്‍ സൗകര്യം ആവശ്യമാണെങ്കില്‍ അത് പരിഗണിക്കും മന്ത്രി പറഞ്ഞു.
നേരത്തെ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നതിനല്ല പ്രധാന്യം നൽകുന്നതെന്ന നിലപാട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ കൂടുതൽ സ്ത്രീ ജീവനക്കാരെ വിന്യസിക്കാൻ ദേവസ്വം ബോർഡ് കമ്മീഷണർ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ അങ്ങനെ ഒരു ആലോചന ഇപ്പോഴില്ലെന്നാണ് പ്രസിഡന്‍റ് എ പത്മകുമാർ പറയുന്നതാണ്.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കുന്നതിലല്ല ഇപ്പോൾ ശ്രദ്ധിക്കുന്നത്. പ്രളയത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനസ്ഥാപിക്കാനാണ് ശ്രമം. നിയമപരമായ ബാധ്യത നടപ്പാക്കും. പക്ഷെ അമിതാവേശത്തിന് ഇല്ലെന്നും പത്മകുമാര്‍ പറഞ്ഞു.
