ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹർജി നൽകില്ല. ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കും. ഇത് സംബന്ധിച്ച് നാളെ ഡിജിപിയുമായി ചര്‍ച്ച നടത്തും. പുനപരിശോധന ഹര്‍ജി നല്‍കിയാലും അതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ശബരിമലയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങള്‍ ഒരുക്കുമെന്നുമാണ് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പറഞ്ഞത്

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനത്തില്‍ പുനഃപരിശോധന ഹര്‍ജിനല്‍കില്ലെന്ന ദേവസ്വം കമ്മീഷണണരുടെ പ്രസ്താവനയ്ക്കെതെിരെ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെ ദേവസ്വം പ്രസിഡന്‍റ് മന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ പ്രസിഡന്‍റ് എ.പദ്മകുമാറിന് അതൃപ്തി ഇല്ലെന്നും പതിവ് കൂടിക്കാഴ്ച്ച എന്നുമാണ് കമ്മീഷണർ എന്‍.വാസു പറഞ്ഞത്. സംഭവത്തില്‍ മന്ത്രി കമ്മീഷണറെ വിളിപ്പിച്ചു. അനാവശ്യ വിവാദം വേണ്ടെന്നും മന്ത്രി നിർദേശം നൽകി.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹർജി നൽകില്ല. ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കും. ഇത് സംബന്ധിച്ച് നാളെ ഡിജിപിയുമായി ചര്‍ച്ച നടത്തും. പുനപരിശോധന ഹര്‍ജി നല്‍കിയാലും അതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ശബരിമലയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങള്‍ ഒരുക്കുമെന്നുമാണ് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പറഞ്ഞത്.ദേവസ്വം കമ്മീഷണര്‍ മാധ്യമങ്ങളെ കണ്ടതില്‍ പ്രസിഡന്‍റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷണര്‍ക്കെതിരെ ദേവസ്വം മന്ത്രിക്ക് പരാതി നല്‍കിയത്.