Asianet News MalayalamAsianet News Malayalam

'കേരളത്തിന്റെ പുനനിർമ്മിതിയ്ക്കായി പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ഉപയോ​ഗിച്ചു കൂടെ?' ദേവ്ദത്ത് പട്നായിക്'

''കേരളം ഇത്ര വലിയ ഒരു ദുരന്തത്തിൽ അകപ്പെട്ടിരിക്കുന്ന സമയത്ത് ദൈവത്തിന്റെ സ്വന്തം നാടിന്റെ പുനർനിർമ്മിതിയ്ക്കായി ദൈവത്തിന്റെ സമ്പത്ത് (ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ സമ്പത്ത്) ഉപയോ​ഗിച്ചു കൂടെ? കേന്ദ്രത്തിലെ രാഷ്ട്രീയ നേതാക്കൾ വിലകുറഞ്ഞതും തരംതാണതുമായി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും?''  ദേവ്ദത്ത് ചോദിക്കുന്നു

devdutt patnayik tweet about sree padmanabha swami temple wealth
Author
Trivandrum, First Published Aug 28, 2018, 7:55 AM IST

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ പുനർനിർമ്മിക്കാൻ തിരുവനന്തപുരത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ഉപയോ​ഗിക്കാൻ കഴിയില്ലേയെന്ന ചോദ്യവുമായി ദേവ്ദത്ത് പട്നായിക്. എഴുത്തുകാരനും കോളമിസ്റ്റുമായ ദേവ്ദത്ത് പട്നായിക് തന്റെ ട്വിറ്ററിലാണ് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. 548 ഓളം പേരാണ് റിട്വീറ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉൾപ്പെടുന്നു. ക്രൈസ്തവ ദേവാലയങ്ങളുടെയും മോസ്കുകളുടെയും സമ്പത്തിന്റെ കണക്ക് എന്തുകൊണ്ടാണ് പരാമർശfക്കാത്തതെന്ന് മിക്കവരും ചോ​ദിക്കുന്നുണ്ട്.

''കേരളം ഇത്ര വലിയ ഒരു ദുരന്തത്തിൽ അകപ്പെട്ടിരിക്കുന്ന സമയത്ത് ദൈവത്തിന്റെ സ്വന്തം നാടിന്റെ പുനർനിർമ്മിതിയ്ക്കായി ദൈവത്തിന്റെ സമ്പത്ത് (ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ സമ്പത്ത്) ഉപയോ​ഗിച്ചു കൂടെ? കേന്ദ്രത്തിലെ രാഷ്ട്രീയ നേതാക്കൾ വിലകുറഞ്ഞതും തരംതാണതുമായി പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും? സർക്കാരും പുരോഹിതർക്കും സമൂഹത്തിനും ഇത് അനുവദിക്കാൻ കഴിയില്ലേ?'' ദേവ്ദത്ത് പട്നായിക് തന്റെ ട്വിറ്ററിൽ ചോദിക്കുന്നു.

പ്രളയദുരത്തിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം രണ്ടായിരം കോടിക്ക് മുകളിലാണെന്ന് അനൗദ്യോ​ഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഒരുപക്ഷേ അതിനേക്കാൾ കൂടുതലായിരിക്കും. ലോകരാഷ്ട്രങ്ങളുൾപ്പെടെയുള്ളവരാണ് കേരളത്തിന് സഹായഹസ്തവുമായി എത്തിച്ചേരുന്നത്. അതുപോലെ ദുരിത ബാധിത മേഖലകളിൽ വസ്തുക്കളായും ഭക്ഷണമായും ധാരാളം സഹായങ്ങൾ എത്തുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios