Asianet News MalayalamAsianet News Malayalam

മന്ത്രിസ്ഥാനത്തെച്ചൊല്ലി ജെഡിഎസിൽ തർക്കം; നേതാക്കളുമായി ദേവഗൗഡ ഇന്ന് കൂടിക്കാഴ്ച നടത്തും

മന്ത്രി മാത്യു ടി തോമസിനെയും ചർച്ചക്ക് വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്ണൻകുട്ടിക്കൊപ്പം ഒരു ചർച്ചക്കുമില്ലെന്നാണ് മന്ത്രിയുടെ നിലപാട്.

Deve Gowda meeting with jds leaders
Author
Bengaluru, First Published Nov 23, 2018, 10:22 AM IST

ബെംഗളൂരു: മന്ത്രിസ്ഥാനത്തെച്ചൊല്ലി ജെഡിഎസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സംസ്ഥാന അധ്യക്ഷൻ കെ കൃഷ്ണൻ കുട്ടി, സി കെ നാണു എംഎൽഎ എന്നിവരുമായി ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ പത്തരക്ക് ബെംഗളൂരുവിൽ ദേവഗൗഡയുടെ വസതിയിലാവും കൂടിക്കാഴ്ച. മന്ത്രി മാത്യു ടി തോമസിനെ മാറ്റുന്ന കാര്യത്തിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. 

മന്ത്രി മാത്യു ടി തോമസിനെയും ചർച്ചക്ക് വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. വ്യക്തിപരമായി അധിക്ഷേപിച്ച കൃഷ്ണൻകുട്ടിക്കൊപ്പം ഒരു ചർച്ചക്കുമില്ലെന്നാണ് മന്ത്രിയുടെ നിലപാട്. മന്ത്രിയെ മാറ്റണമെന്നാണ് പാർട്ടിയിലെ ഭൂരിപക്ഷ അഭിപ്രായമെന്ന് കൃഷ്ണൻ കുട്ടി വിഭാഗം ദേശീയ നേതൃത്വത്തെ ധരിപ്പിച്ചത്. കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സംസ്ഥാന ഭാരവാഹി യോഗത്തിന്‍റെ കത്ത് പ്രമേയ രൂപത്തിലും ദേവഗൗഡക്ക് ലഭിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios