സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ നിലപാട് അറിയിക്കുമെന്ന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസു.
ദില്ലി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരവുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍. വാസു. സുപ്രീം കോടതി എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കും.സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ നിലപാട് അറിയിക്കുമെന്നും എന്‍. വാസു പറഞ്ഞു.
അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രിംകോടതി മന്ദിരത്തിന് മുമ്പിലും പ്രതിഷേധം. ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യമുന്നയിക്കുന്ന സേവ് ശബരിമല എന്ന് ഹാഷ് ടാഗുള്ള ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചാണ് സുപ്രിംകോടതിക്ക് മുന്നിലെ പ്രതിഷേധം. കേരളത്തിലെ ശബരിമല ക്ഷേത്രത്തിന്‍റെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട സമരത്തിന് നൂറ് കോടിയോളം ഹിന്ദുക്കളുടെയും സിഖുകളുടെയും പിന്തുണയുണ്ടെന്ന് ഫ്ലക്സ് ബോര്‍ഡില്‍ പറയുന്നു.
