പറവൂര്‍ ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസില്‍ നിന്നും ശബരിമല ഡ്യൂട്ടിയ്ക്കായി റിലീവ് ചെയ്ത് ഇയാള്‍ ഡ്യൂട്ടിയ്ക്കു ജോയിന്‍ ചെയ്യാതെ നില്‍ക്കുകയായിരുന്നു ഇയാള്‍.

സന്നിധാനം: ശബരിമല സന്നിധാനത്ത് പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്പെന്‍റ് ചെയ്തു. തൃക്കാരിയൂര്‍ ഗ്രൂപ്പിലെ അറേക്കാട് ക്ഷേത്രത്തിലെ വാച്ചര്‍ പുഷ്പരാജനെയാണ് സസ്പെന്‍റ് ചെയ്തത്. പറവൂര്‍ ദേവസ്വം അസി. കമ്മീഷണര്‍ ഓഫീസില്‍ നിന്നും ശബരിമല ഡ്യൂട്ടിയ്ക്കായി റിലീവ് ചെയ്ത് ഇയാള്‍ ഡ്യൂട്ടിയ്ക്കു ജോയിന്‍ ചെയ്യാതെ നില്‍ക്കുകയായിരുന്നു ഇയാള്‍.

ശബരിമല നട അടയ്ക്കുന്ന സമയത്തും തുടര്‍ന്നും അതീവ സുരക്ഷാ മേഖലയില്‍ പ്രശ്നമുണ്ടാക്കുകയും പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിന് അറസ്റ്റിലാവുകയുമായിരുന്നു. 14 ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തതിനെ തുടര്‍ന്നാണ് ഇയാളെ സസ്പെന്‍റ് ചെയ്ത് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു ഉത്തരവിറക്കിയത്.