കൂടുതൽ വനിതാ ജീവനക്കാരെ നിയമിക്കണമെന്ന ദേവസ്വം കമ്മീഷണറുടെ സർക്കുലറിൽ ദേവസ്വം പ്രസിഡണ്ട് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തെ ചൊല്ലിയള്ള വിവാദങ്ങൾക്കിടെ തിരുവിതാംകൂ‍ർ ദേവസ്വം ബോ‍ർഡ് ഇന്ന് യോഗം ചേരും. വനിതാ ജീവനക്കാരുടെയും വനിതാ പൊലീസിൻറെയും വിന്യാസത്തിൽ ഇന്ന് അന്തിമതീരുമാനം ഉണ്ടായേക്കും. കൂടുതൽ വനിതാ ജീവനക്കാരെ നിയമിക്കണമെന്ന ദേവസ്വം കമ്മീഷണറുടെ സർക്കുലറിൽ ദേവസ്വം പ്രസിഡണ്ട് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

വനിതാ പൊലീസും വനിതാ ജീവനക്കാരും പമ്പ വരെ മാത്രം മതിയെന്ന ആലോചനയും ബോർഡിനുണ്ട്. സർക്കാർ വിധി നടപ്പാക്കുമെന്ന് ആവർത്തിക്കുമ്പോഴും പുന:പരിശോധനാ ഹർജിയിൽ ബോർഡ് പ്രസിഡണ്ട് പല നിലപാടാണ് സ്വീകരിച്ചിരുന്നത്. മറ്റ് സംഘടനകളുടെ ഹർജികളിൽ ബോർഡ് എന്ത് നിലപാട് എടുക്കണം എന്നതും ചർച്ച ചെയ്യും.