ഹിന്ദുമത വിശ്വാസിയായ ആളെ തന്നെ ദേവസ്വം കമ്മീഷണറായി നിയമിക്കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സത്യാവാങ്മൂലം വഴി അറിയിച്ചിരുന്നു
കൊച്ചി: ദേവസ്വം കമ്മീഷണറായി ഹിന്ദു മതവിശ്വാസിയായ ആള്‍ തന്നെ വേണമെന്ന് ഹൈക്കോടതി. ഹിന്ദു മതവിശ്വാസിയായി അഹിന്ദുവിനെ നിയമിക്കുന്നത് തടയണം എന്ന് ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. ഹിന്ദുമത വിശ്വാസിയായ ആളെ തന്നെ ദേവസ്വം കമ്മീഷണറായി നിയമിക്കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സത്യാവാങ്മൂലം വഴി അറിയിച്ചിരുന്നു. ഈ സത്യവാങ്മൂലം സ്വീകരിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.
