പോസ്റ്ററൊട്ടിച്ചതിന്റെ പേരില്‍ പോരാട്ടം നേതാവ് രാവുണ്ണിക്കെതിരെ യു.എ.പി.എ ചുമത്തിയത് തെറ്റാണ്. ഇനി ഇത്തരം കാര്യങ്ങള്‍ ഉണ്ടാവില്ല. യു.എ.പി.എ ചുമത്തി കേസെടുക്കാനുള്ള അധികാരം ഒരു സബ് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയിട്ടില്ല. ഡി.എസ്.പി റാങ്കിലുള്ള ഉദ്ദ്യോഗസ്ഥനാണ് നിയമപ്രകാരം യു.എ.പി.എ ചുമത്തുന്ന കേസുകള്‍ അന്വേഷിക്കേണ്ടത്. ഇത്തരം കേസില്‍ എസ്.ഐമാര്‍ വെറുതെ കുറ്റം ചുമത്തരുതെന്ന് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യു.എ.പി.എ ചുമത്തേണ്ട കേസാണെന്ന് തോന്നിയാല്‍ ബന്ധപ്പെട്ട ഡി.എസ്.പിയെ അറിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പോയിന്റ് ബ്ലാങ്ക് പരിപാടിയുടെ പൂര്‍ണ്ണ രൂപം തിങ്കളാഴ്ച രാത്രി 7.30ന് സംപ്രേക്ഷണം ചെയ്യും