ഡിജിപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

First Published 16, Apr 2018, 3:52 PM IST
dgp call police officials meeting
Highlights
  • വരാപ്പുഴ കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ ആക്ഷേപം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപിമാർ, ഐജിമാർ, ജില്ലാ പൊലീസ് മേധാവികൾ എന്നിവരുടെ യോഗം ഡിജിപി വിളിച്ചു. ഈ മാസം 19ന് പൊലീസ് ആസ്ഥാനത്താണ് യോഗം. വരാപ്പുഴ കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ ആക്ഷേപം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. അതുകൊണ്ട് തന്നെ ഉന്നതതല യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്.

ക്രമസമധാന പാലന വിലയിരുത്തലിന്‍റെ ഭാഗമായി മൂന്നു മാസത്തിലൊരിക്കൽ ചേരുന്ന യോഗമാണെങ്കിലും ഷാഡോ പൊലീസിന്‍റെ പുനസംഘടന ഉൾപ്പെടെ ചർച്ച ചെയ്യും. പൊലീസിനെതിരായ ആക്ഷേപങ്ങൾ തുടരുന്ന സാഹചര്യത്തിൽ ചില കർശന നിർദ്ദേശങ്ങൾ ഡിജിപിയുടെ ഭാഗത്തു നിന്നമുണ്ടാകുമെന്നാണ് സൂചന.
 

loader