പൊലീസുകാരന് ധനസഹായം നൽകി സഹായം എഡിജിപി കൈമാറി

തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തില്‍ മര്‍ദ്ദനമെറ്റ് ചികിത്സയില്‍ കഴിയുന്ന പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കറിന് പൊലീസ് വെൽഫെയർ ബ്യൂറോയിൽ നിന്ന് ഡി ജി പി 50,000 രൂപ അനുവദിച്ചു. പൊലീസ് അസോസിയേഷൻ ഭാരവാഹികളുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ നടത്തിയ ചർച്ചയില്‍ ഉണ്ടായ ധാരണ അനുസരിച്ചാണ് സഹായം അനുവദിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യൂണിറ്റ് മേധാവികളും അസോസിയേഷൻ പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും ഉൾപ്പെടുന്ന സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ ഉടൻ വിളിക്കും. ദാസ്യപ്പണിയെ കുറിച്ച് പരാതിയുണ്ടെങ്കിൽ കൗൺസിലുകൾ നടപടിയെടുക്കണം. ചില ഉന്നത ഉദ്യോഗസ്ഥരോടൊപ്പം താൽപര്യമില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരെ മടങ്ങാൻ അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. 

അന്വേഷണം ശരിയായ രീതിയിലായിരിക്കുമെന്ന് ഡിജിപി ഉറപ്പ് നല്‍കിയതായി പൊലീസ് അസോസിയേഷന്‍ പറഞ്ഞു.ഗവാസക്കറിന് നിയമസഹായവും സാമ്പത്തിക സഹായവും ഉറപ്പ് നല്‍കുമെന്നും പൊലീസ് അസോസിയേഷന്‍ വ്യക്തമാക്കി.