തിരുവനന്തപുരം: സരിത എസ്.നായര്‍ നല്‍കിയ പരാതി ഡി.ജി.പി, ക്രൈം ബ്രാഞ്ചിന് മേധാവിക്ക് കൈമാറി. സരിത നേരത്തെ നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടോയെന്ന് ക്രൈം ബ്രാഞ്ച് പരിശോധിക്കും. രണ്ടു പരാതികളും പരിശോധിച്ച ശേഷമാകും സരിതയുടെ മൊഴി രേഖപ്പെടുത്തുക.
അബ്ദുള്ള കുട്ടിക്കെതിരെ സരിത നല്‍കിയ പരാതിയില്‍ ബലാത്സംഗത്തിന് കേസെടുത്തിരുന്നു. ഉമ്മന്‍ചാണ്ടിയും ഉദ്യോഗസ്ഥരും മറ്റ് ചില രാഷ്‌ട്രീയ നേതാക്കളും ശരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്ന മറ്റൊരു പരാതിയും ഈ കേസിനൊടപ്പം ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പുതിയ പരാതിലുളള ചില കാര്യങ്ങളും വ്യക്തികളുമെല്ലാം നിലവിലെ പരാതയിലുമുണ്ട്. ചിലരെ ഒഴിവാക്കിയിട്ടുമുണ്ട്. രണ്ടു പരാതികളും പരിശോധിക്കാനും തുടര്‍ നടപടികള്‍ അറിയിക്കാനുമാണ് ഡി.ജി.പി ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ആരോപണങ്ങള്‍ സമാന സ്വഭാവമുള്ളതിനാല്‍ കേസെടുക്കുകയാണെങ്കില്‍ നിയമപരമായി തിരിച്ചടിയുണ്ടാകാത്തവിധം പരിശോധന നടത്താനാണ് തീരുമാനം. മൊഴി രേഖപ്പെടുത്തി മറ്റൊരു കേസ് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്യുകയാണെങ്കിലും പുതിയ അന്വേഷണ സംഘത്തിന് കൈമാറാവുന്നതാണ്. തിടുക്കത്തില്‍ കേസെടുക്കേണ്ടത്തില്ലെന്നാണ് പൊലീസിന്റെ തീരുമാനമെന്നാണ് അറിയുന്നത്. നിലവിലുള്ള പരാതിയിലും പല പ്രവാശ്യം ആവശ്യപ്പെട്ടുവെങ്കിലും സരിത മൊഴി നല്‍കിയിട്ടില്ല. പുതിയ പരാതിയില്‍ മുന്‍ അന്വേഷണ സംഘം അട്ടിമറി നടത്തിയെന്ന രീതിലുള്ള പരാമര്‍ശവുമുണ്ട്, ഇതെല്ലാം പരിശോധിക്കേണ്ടിവരുമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
