തിരുവനന്തപുരം: ലാവ്‍ലിന്‍ കേസില്‍ വിധിപ്രസ്‍താവന നടക്കുന്നതിനിടെ ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു . ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്‍ച. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലിരുന്നാണ് വിധി പ്രസ്‍താവന കേള്‍ക്കുക. വിധി പറയാൻ മാറ്റിയ ശേഷം ഊമക്കത്തുകൾ കിട്ടിയെന്ന് കോടതി . പലർക്കും രാഷ്ട്രീയലക്ഷ്യമെന്നും അത് ശരിയല്ലെന്നും കോടതി . വിധി മുഴുവൻ വായിച്ച ശേഷമേ റിപ്പോർട്ട് ചെയ്യാവൂ എന്ന് കോടതി മാധ്യമങ്ങൾക്ക് നിർദ്ദേശം നല്‍കി . 202 പേജുള്ള വിധിന്യായം ജസ്റ്റിസ് ഉബൈദ് വായിക്കുകയാണ്.